അച്ഛന്റെ ചിതയ്ക്കു മുമ്പില്‍ നിന്ന് മകളുടെ പൊള്ളുന്ന പ്രതിജ്ഞ; പിതാവിന്റെ മരണത്തിനു പകരം 50 പാക് സൈനികരുടെ തലകൊയ്യണം; വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ സരോജ്

soldier600ന്യൂഡല്‍ഹി: രാജ്യത്തിനായി വീരചരമം പ്രാപിച്ച പിതാവിന്റെ ജീവനു പകരമായി 50 പാക് സൈനികരുടെ തലകൊയ്യണമെന്ന് പാക് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജ്.  പിതാവിന്റെ വീരചരമം വെറുതെയാവരുതെന്നും സരോജ് ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച സഹോദരനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരന്‍ ദയാശങ്കര്‍ വ്യക്തമാക്കി. അതേസമയം, പാക്ക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.

വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, ഉറച്ച പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്നാവശ്യപ്പെട്ട് കശ്മീരില്‍ വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിംഗിന്റെ സഹോദരന്‍ രന്‍ജീത് സിംഗ് ഇതിനിടയില്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസയുമായി അങ്ങോട്ടു പോയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയും രന്‍ജീത് നിശിതമായി വിമര്‍ശിച്ചു.
army1
കഴിഞ്ഞ നവംബറില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ മാത്രമേ പാകിസ്ഥാന്‍ പാഠം പഠിക്കുകയുള്ളുവെന്നും ഉടന്‍ തന്നെ അക്കാര്യം നടപ്പിലാക്കണമെന്നും രന്‍ജീത് ആവശ്യപ്പെട്ടു.പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ പാക്കിസ്ഥാനിലേക്കു പോയി 100 സൈനികരുടെ ശിരസറുത്തുകൊണ്ടു വരാന്‍ ഞാന്‍ തയാറാണ്. വിട്ടുവീഴ്ചകളേക്കുറിച്ച് മാത്രമാണ് നമ്മുടെ നേതാക്കന്‍മാര്‍ ചിന്തിക്കുന്നത്. വാചകമടിച്ചിട്ട് കാര്യമില്ല. തിരിച്ചടിക്കാന്‍ ഉത്തരവിടണം രന്‍ജീത് പറയുന്നു.

സഹോദരന്റെ ശിരസ് അറ്റ മൃതദേഹം കുടുംബം ഏറ്റുവാങ്ങില്ലെന്നും രന്‍ജീത്  വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൈന്യം വികൃതമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജീത് സിങ്ങിന്റെ വിധവയും വ്യക്തമാക്കി. അദ്ദേഹത്തന്റേതെന്ന് പറയുന്ന മൃതദേഹം ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തണം. മുഴുവന്‍ ശരീരഭാഗങ്ങളുമില്ലെങ്കില്‍ അതു ഞങ്ങള്‍ക്കു വേണ്ട. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സര്‍ക്കാരില്‍നിന്നോ അധികൃതരില്‍നിന്നോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇത്രയും ക്രൂരമായി പെരുമാറിയ പാക്കിസ്ഥാന് എത്രയും വേഗം ഉചിതമായ മറുപടി നല്‍കണമെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related posts