പൊതുസ്ഥലങ്ങളിൽ കുഞ്ഞിനെ മുലയൂട്ടുന്നത് മോശമായ കാര്യമാണോ?. അതെയെന്നാണ് സമൂഹത്തിലെ കുറച്ച് സദാചാര വാദികളുടെ അഭിപ്രായം. അത്തരമൊരു സദാചാരക്കാരന് ഒരു കൈക്കുഞ്ഞിന്റെ അമ്മ നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയാകെ നെഞ്ചോടു ചേർക്കുന്നത്.
പൊതു സ്ഥലത്ത് വച്ച് നാലു മാസം പ്രായമുള്ള തന്റെ കുഞ്ഞിന് മുലയൂട്ടുകയായിരുന്ന യുവതിയോട് മാറു മറയ്ക്കുവാൻ അടുത്തുകൂടി കടന്നു പോയ ഒരു യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതു കേട്ട യുവതി കൈവശമുണ്ടായിരുന്ന തുണിയെടുത്ത് തന്റെ മുഖം മൂടുകയാണ് ചെയ്തത്.
മെക്സികോയിലെ കബോ സാൻ ലൂക്കാസിലുള്ള ഒരു റസ്റ്റൊറന്റിലാണ് സംഭവം നടന്നത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് ഈ യുവതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.