കോഴിക്കോട്: അത്യാവശ്യ കാര്യങ്ങൾക്കായി വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർക്ക് അനുവദിക്കുന്ന ഓണ്‍ലൈൻ പാസിന്റെ നിബന്ധനകൾ കർശനമാക്കിയതായി സിറ്റി പോലീസ് കമീഷണർ എ.വി. ജോർജ്.
തലവേദനയ്ക്കുള്ള ഗുളിക, ഒരു പായ്ക്കറ്റ് പാൽ, രണ്ട് കിലോ അരി, പൂച്ചയ്ക്കും, പട്ടിക്കും മരുന്ന് തുടങ്ങി നിസാരകാര്യങ്ങൾക്കാണ് പലരും ഓണ്‍ലൈനിൽ അപേക്ഷിക്കുന്നത്.
മരുന്ന് വാങ്ങാൻ പോകന്പോൾ ആ ആഴ്ച വീട്ടിലേക്കുള്ള സകല സാധനങ്ങളും വാങ്ങാൻ ശ്രദ്ധിക്കണം. പോലീസ് പരിശോധിക്കുന്പോൾ സാധനം വാങ്ങിയതായി നേരിൽ ഉറപ്പാക്കണം. ഓരോ ആവശ്യത്തിനും പാസ് നൽകുക ബുദ്ധിമുട്ടാണ്.
അതിനാൽ നിബന്ധനകൾ ’കൂടുതൽ കർശനമാക്കുകയാണ്. അപേക്ഷകരുടെ യാത്ര അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ പാസ് അനവദിക്കൂ. പാസ് ആരെങ്കിലും ദുരുപയോഗം ചെയ്താൽ വാഹനം പിടിച്ചെടുക്കും, ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
കൊറോണ വ്യാപനം തടയുന്നതിനായി ഏവരും സഹകരിക്കണമെന്നും നിസാര കാര്യങ്ങൾക്ക് ഓണ്‍ലൈൻ പാസിന് അപേക്ഷിക്കുന്നതിൽനിന്ന് പിന്മാറണമെന്നും കമീഷണർ അഭ്യർഥിച്ചു.