മൂവാറ്റുപുഴ: കുട്ടികൾക്ക് എടുക്കേണ്ട കുത്തിവയ്പ്പ് മരുന്നുകൾ തലേദിവസം രാത്രി സിറിഞ്ചിൽ നിറച്ചുവച്ച സംഭവം വിവാദമാകുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ആറുമാസം മുതൽ 15 വയസുവരെയുള്ള 17 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
രാത്രി എട്ടിന് കുട്ടികൾക്ക് ആന്റിബയോട്ടിക് ഇഞ്ചക്ഷൻ നൽകിയിരുന്നു. അതിനുശേഷം ഇന്ന് പുലർച്ചെ അഞ്ചിനാണ് കുത്തിവയ്പ്പ് നൽകേണ്ടത്. എന്നാൽ ഇന്നലെ രാത്രി പത്തോടെ സിറിഞ്ചുകളിൽ മരുന്നു നിറച്ച് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടികളുടെ അമ്മമാർ ചോദ്യം ചെയ്തതോടെ ബഹളമായി. സംഭവമറിഞ്ഞ് കുട്ടികളുടെ ബന്ധുക്കളും ആശുപത്രിയിലെത്തി.
ചോദ്യം ചെയ്തതോടെ ബഹളമായി. ഇതിനിടെ നിറച്ചുവച്ച മരുന്നുകൾ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു. ശാരീരികാസ്വസ്ഥ്യം ഉള്ളതുകൊണ്ട് നഴ്സ് നേരത്തെ മരുന്നുകൾ നിറച്ചുവച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ തലേദിവസം സിറിഞ്ചുകളിലാക്കി വച്ച നടപടിക്കെതിരേ മാതാപിതാക്കൾഡെപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്.