ഹിമുക്രി എന്ന സിനിമയുടെ തിരക്കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ടെലി ഫിലിമുകളുടെ സംവിധായകനുമായ എലിക്കുളം ജയകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന മരുന്ന് എന്ന ഹ്യസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. എസ്എൻജെജെ പ്രൊഡക്ഷൻസാണ് നിർമാണം.
മയക്കുമരുന്നിന് അടിമപ്പെട്ടു ജീവിതം തകർന്നവർക്ക് നല്ലൊരു മാർഗനിർദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ. കരയാളൻ, വിശപ്പ്, കന്യാടൻ, ഇനി വരുംകാലം തുടങ്ങിയ പതിനഞ്ചോളം ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് എലിക്കുളം ജയകുമാർ.
കാമറ – ശശി നാരായണൻ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജൻ, അസിസ്റ്റന്റ് ഡയറക്ടർ – സ്മിത, എഡിറ്റർ-ഫിലോസ് പീറ്റർ, അസിസ്റ്റന്റ് ക്യാമറ – നന്ദു ജയ്.
എലിക്കുളം ജയകുമാർ, കെ.പി. പീറ്റർ, അരുൺ ദയാനന്ദ്, നന്ദു ജയ്, അർജുൻ ദേവരാജൻ, കൊച്ചുണ്ണി പെരുമ്പാവൂർ , പ്രശാന്ത് പാലാ, അനിത പ്രമോദ്, സുകന്യ കെ.വി, ഏലിയാ ജോഷി, ജോഷി മാത്യു, ഗിരീഷ് നായർ, ഫിലിപ്പ് ഓടക്കൽ, ജോസ്, കെ.എൻ. ഷീബ, ജയകുമാർ സി.ജി, സുനിൽ കാരാങ്കൽ എന്നിവർ അഭിനയിക്കുന്നു. പിആർഒ- അയ്മനം സാജൻ