മുംബൈ: മാരുതി സുസുകി കാറുകള്‍ക്ക് വില കൂട്ടി. മാരുതിയുടെ റെഗുലര്‍ കാറുകള്‍ക്കും നെക്‌സയിലൂടെ വില്‍ക്കുന്ന പ്രീമിയം കാറുകള്‍ക്കും ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ആള്‍ട്ടോ 800 മുതല്‍ ബലേനോ വരെയുള്ള മോഡലുകള്‍ക്ക് 1500 രൂപ മുതല്‍ 8000 രൂപ വരെ വില വര്‍ധിപ്പിച്ചു. ഉത്പാദന, കടത്ത് ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.
മാരുതി കാറുകള്‍ക്കു വില കൂടും
