മുംബൈ: കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സൗജന്യ സർവീസ്, വാറന്റി കാലാവധി നീട്ടി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി.
മാർച്ച് 15 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ വാറന്റിയും സൗജന്യ സേവനവും അവസാനിക്കുന്ന ഉപയോക്താക്കൾക്ക് ജൂണ്‍ 30വരെയാണ് കന്പനി കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
പ്രദേശിക ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഉള്ളതിനാൽ ഉപയോക്താക്കൾക്കു വാഹനമോടിക്കാനും ഷോറൂമുകളിലെത്താനും സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് കാലവധി നീട്ടുന്നതെന്നും മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്കൂട്ടീവ് ഡയറക്ടർ പാർതോ ബാനർജി പറഞ്ഞു.
കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്സും ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലയളവിൽ സൗജന്യ സർവീസും വാറന്റിയും അവസാനിക്കുന്നവർക്കായി ജൂണ്‍ 30 വരെ സേവനങ്ങൾ നീട്ടുമെന്ന് അറിയിച്ചിരുന്നു.