ചങ്ങനാശേരി: ദൈവ പരിപാലനയുടെ ചെറിയ ദാസികള്‍ (എല്‍എസ്ഡിപി) സന്യാസി സമൂഹത്തിന്റെ സ്ഥാപകയും മുന്‍ മദര്‍ ജനറാളും പ്രശസ്ത വചനപ്രഘോഷകയുമായ ഡോ. മേരി ലിറ്റി (81) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്ന സിസ്റ്റര്‍ ഇന്നു പുലര്‍ച്ചെ അഞ്ചിന് കുന്നന്താനത്തുള്ള എല്‍എസ്ഡിപിയുടെ ജനറേറ്റ് ഹൗസില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്. പരേത കോതമംഗലം ഓലിപ്പുറം പരേതരായ ജോസഫ്-പ്രീജിത്ത ദമ്പതികളുടെ മകളാണ്.
എംഎസ്‌ജെ സന്യാസിനി സമൂഹാംഗമായിരുന്ന സിസ്റ്റര്‍ മേരി ലിറ്റി 1978 ജനുവരി 17നാണ് കുന്നന്താനം കേന്ദ്രമാക്കി ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ എന്ന സന്യാസിനി സമൂഹത്തിന് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി 16 ഹൗസുകള്‍ ഈ സന്യാസിനി സമൂഹത്തിനുണ്ട്.
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവരും മാനസിക ശാരീരിക ന്യൂനത ഉള്ളവരുമായ പിഞ്ചുകുട്ടികളടക്കമുള്ളവരെ പരിപാലിക്കുന്ന സേവനമാണ് സിസ്റ്റര്‍ മേരി ലിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കുന്നന്താനം ജനറേറ്റ് ഹൗസില്‍ ഇത്തരത്തിലുള്ള 190 പേരെ ശുശ്രൂഷിക്കുന്നുണ്ട്. വിവിധ ഹൗസുകളിലായി ആയിരത്തിലേറെ പേര്‍ക്ക് ഈ സന്യാസിനി സമൂഹം ശുശ്രൂഷ നല്‍കിവരുന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷം മുമ്പ് സിസ്റ്റര്‍ മേരി ലിറ്റി ഈ സന്യാസ സഭയുടെ ജനറേറ്റ് പദവി ഒഴിഞ്ഞിരുന്നു.
അശരണരുടെ കണ്ണീരൊപ്പിയ മദര്‍ മേരി
കുന്നന്താനം: തെരുവില്‍ എറിയപ്പെട്ട അശരണ രെയും മാനസിക, ശാരീരിക ന്യൂനതയുള്ള വരെയും നെഞ്ചിലേറ്റി സ്‌നേഹത്തിന്റെ ശുശ്രൂഷ പകര്‍ന്നു നല്‍കിയ സിസ്റ്റര്‍ മേരി ലിറ്റി യാത്രയായി. കഴിഞ്ഞ നാല്പതോളം വര്‍ഷക്കാലമായി ആയിരക്കണക്കിന് അശരണര്‍ക്കാണ് ഈ സന്യാസിനിയും ഇവര്‍ സ്ഥാപിച്ച ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ എന്ന സന്യാസിനി സമൂഹവും കരുണയുടെയും സ്‌നേഹത്തിന്റെയും ആശ്വാ സം പകര്‍ന്നത്.
1935 ഓഗസ്റ്റ് രണ്ടിന് കോതമംഗലം ഓലിയപ്പുറം ജോസഫ്-ബ്രിജീത്ത ദമ്പതി കളുടെ മകളായി ജനിച്ച മേരി ലിറ്റി പ്രാഥമിക പഠനത്തിനുശേഷം 1955ല്‍ എംഎസ്‌ജെ സന്യാസിനി സഭയില്‍ ചേര്‍ ന്നു. ഇവിടെ നിന്നു റോമിലേക്ക് പഠനത്തിനായി പോയി. അവിടെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാ ക്കിയശേഷം ടൂറിനിലെ കൊത്തലങ്കോയിലുള്ള ലിറ്റില്‍ ഹൗസ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് എന്ന കോണ്‍വന്റ് സന്ദര്‍ശിച്ചു.
ഈ സന്യാസിനി സമൂഹത്തിന്റെ സേവന സന്ന ദ്ധതയില്‍ സിസ്റ്റര്‍ ലിറ്റി ആകൃഷ്ടയായി. തുടര്‍ന്ന് കേരളത്തിലെത്തി 1978ല്‍ കുന്നന്താനം കേന്ദ്ര മാക്കി എല്‍എസ്ഡിപി സന്യാസിനി സമൂഹത്തി ന് തുടക്കമിടുകയായിരുന്നു. ഈ സന്യാസിനി സഭയ്ക്ക് ഇന്ത്യയിലും ആഫ്രി ക്കയിലുമായി 16 ഹൗസുകളും ഇരുനൂറിലധികം സന്യാസിനികളുമുണ്ട്. നിരാലംബരായ ആയിരത്തിലേറെ ആളുകള്‍ ക്കാണ് സന്യാസിനി സമൂഹം സ്‌നേഹത്തിന്റെ ശ്രുശ്രൂഷ നല്‍കിവരുന്നത്.
ബെന്നി ചിറയില്‍