
കഴിഞ്ഞ മാർച്ച് 29ന് തന്നെ കാനഡയിൽ വച്ച് ബോണ്ട് സിഡിപിക്യൂ കന്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി അടിച്ചത്. ഇത്തരത്തിൽ ലാവ്ലിൻ കന്പനിയെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മസാലാബോണ്ട് നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറൽ നയമാണ്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപചയമാണ് കാണിക്കുന്നത്. മസാലാബോണ്ട് വിഷയത്തിൽ ധനമന്ത്രി കള്ളപ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.