തിരുവനന്തപുരം: കേരളത്തിന്റെ കാവൽക്കാരനും കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വിൽപനയിൽ ഇടനിലക്കാരുണ്ട്. ബോണ്ട് രേഖകൾ സർക്കാർ പ്രതിപക്ഷത്തെ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസാല ബോണ്ട് പരിശോധിക്കാനുള്ള അവസരം നൽകണം. ഇതിനായി നാല് എംഎൽഎമാരെ നിയോഗിച്ചുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മസാല ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണമെന്നും ബോണ്ടിന്റെ കാലാവധി എത്ര വര്‍ഷമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കിഫ്ബിയുടെ ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കന്പനിയായ എസ്എൻസി ലാവ്ലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന സ്ഥാപനമാണെന്നും ഇതിൽ ക്രമക്കേട് നടന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.