ലോകത്താകമാനം പ്രചാരത്തിലുള്ള ഒരു തെന്നിന്ത്യന്‍ വിഭവമാണ് മസാല ദോശ. മിക്കവാറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ റസ്‌റ്റോറന്റുകളിലെ ഒരു പ്രധാന വിഭവമാണിത്.
ന്യൂയോര്‍ക്കിലെ ഹഫിംഗ്ടണ്‍ പോസ്റ്റ് ദിനപ്പത്രം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് മനുഷ്യന്‍ മരിക്കും മുമ്പ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട 10 ഭക്ഷണവിഭവങ്ങളുടെ പട്ടികയിലൊന്ന് മസാലദോശയാണ്.
ഇപ്പോഴിതാ മസാലദോശ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ക് ഡൊണാള്‍ഡ് രംഗത്തെത്തിയിരിക്കുന്നു. അതായത് മക്ക് ഡോണാള്‍ഡിന്റെ ഇന്ത്യയിലുള്ള റസ്‌റ്റോറന്റുകളില്‍ ഇനി മുതല്‍ മസാലദോശയും ലഭ്യമാകും.മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചേരുവകളും രുചിയും മസാലദോശയുടേതാണെങ്കിലും ബര്‍ഗറിന്റെ രൂപത്തിലായിരിക്കും മസാലദോശ ലഭിക്കുക.
മക്ക് ഡോണാള്‍ഡിന്റെ ഇന്ത്യയിലുള്ള 44 ശാഖകളിലാണ് നിലവില്‍ മസാലദോശ ലഭ്യമാകുന്നത്. താമസിയാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇത് വ്യാപിപ്പിക്കും.
വ്യത്യസ്തമായ രീതിയിലാണ് ഇന്ത്യക്കാര്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകളും ഈ വാര്‍ത്തയില്‍ സന്തോഷവാന്മാരാണ്. ആളുകളുടെ വ്യത്യസ്തമായ താത്പ്പര്യങ്ങളെ മാനിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അരിയിച്ചു.
400 ലധികം റസ്റ്ററന്റുകളാണ് ഇപ്പോള്‍ മക്ക് ഡൊണാള്‍ഡിന്റേതായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളത്.