തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ മാസപ്പടി വാങ്ങി എന്ന വിവാദം താൻ സഭയിൽ ഉന്നയിക്കുമെന്ന് മറ്റ് യുഡിഎഫ് നേതാക്കൾക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
കരിമണൽ കമ്പനിയിൽ നിന്നുള്ള സംഭാവനയെ നേതാക്കൾ എതിർത്തിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാസപ്പടി വിഷയംത്തിൽ കേന്ദ്ര ഏജൻസികൾ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉറപ്പ് നൽകുമെങ്കിൽ രേഖാമൂലം താൻ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകാൻ തയാറാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
വീണ കൈപ്പറ്റിയ പണം സുതാര്യമാണെന്ന് സിപിഎം നേതാക്കൾ പറയുന്നു. അങ്ങനെയെങ്കിൽ വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ തുക ചേർക്കാതിരുന്നതെന്ത് കൊണ്ട ാണെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം നേതാക്കൾ ഇന്ന് ഏറ്റവും കുടുതൽ ഭയക്കുന്നത് പിണറായി വിജയനെയാണ്. പോളിറ്റ് ബ്യൂറോയിലെ നേതാക്കൾ അടക്കമുള്ളവർ പിണറായിയെ ഭയക്കുന്നു.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദം ഉണ്ട ായപ്പോൾ പ്രതിരോധത്തിന് തയാറാകാതിരുന്ന സിപിഎം വീണയുടെ മാസപ്പടി വിവാദത്തിൽ പ്രതിരോധം തീർക്കാൻ ഇറങ്ങിയത് പിണറായി വിജയനെ ഭയപ്പെടുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷ് വിവാദത്തിൽ നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിരോധം തീർക്കാൻ സിപിഎം ഇറങ്ങേണ്ട ന്നാണ് പാർട്ടി നിലപാടെന്ന് അന്ന് കോടിയേരി ബാലകൃഷ്ണനെ കൊണ്ട് പാർട്ടി പറയിപ്പിച്ചു.
എന്നാൽ വീണയുമായി ബന്ധപ്പെട്ട ആരോപണം വന്നപ്പോൾ പ്രതിരോധിക്കാൻ ഇറങ്ങിയത് എന്തുകൊണ്ട ാണെന്ന് സിപിഎം പറയണമെന്നും മാത്യു ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെയും മകന്റെയും സാന്പത്തിക ഇടപാടുകൾ വെളിപ്പെടുത്താൻ തയാറുണ്ടെ ായെന്നും അദ്ദേഹം ചോദിച്ചു.
ഏതൊക്കെ കന്പനികളുമായി വീണയുടെ കന്പനിക്ക് ബിസിനസ്സ് ബന്ധം ഉണ്ടെ ന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.