തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കരിമണൽ കന്പനിയിൽനിന്നു മാസപ്പടി കൈപ്പറ്റിയ സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
നടന്നത് കോടികളുടെ അഴിമതിയാണ്. മുഖ്യമന്ത്രിയും മകളും പണം കൈപ്പറ്റിയതിന് രേഖകളുണ്ട ്. ഈ സംഭവം ഒതുക്കാനാണ് കോണ്ഗ്രസ് ശ്രമിച്ചത്.
നിയമസഭയിൽ ഈ വിഷയം കോണ്ഗ്രസ് അവതരിപ്പിച്ചില്ല. ഇക്കാര്യത്തിൽ കോണ്ഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കിയിരിക്കുകയാണ്.
അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിലച്ചുപോയതെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ കെ. സുരേന്ദ്രൻ ആരോപിച്ചു.