മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസി.
മടങ്ങുന്നവർക്ക് എംബസി ചുമത്തിയിരുന്ന ഫീസുകളും ഒഴിവാക്കിയെന്ന് അധികൃതർ അറിയിച്ചു. ഇതിനകം രജിസ്റ്റർ ചെയ്തവർ 20,000ഇരുപത്തിനായിരത്തോളമാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.