മസ്കറ്റിലെ വീട്ടിലും നിരവധി വാഹങ്ങളിലും കവർച്ച നടത്തിയ രണ്ടു പ്രവാസികളെ റോയൽ ഒമാൻ പൊലീസ് പിടികൂടി.
മസ്കറ്റ് ഗവർണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിലാണ് കവർച്ച നടത്തിയത്. ശേഷം ഇവർ നിരവധി വാഹനങ്ങളിലും മോഷണം നടത്തി.
മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡ് ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെയാണ് മോഷണത്തിനു അറസ്റ്റ് ചെയ്തത്.
ഇവരുടെ കയ്യിൽ നിന്നും പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും കണ്ടെടുത്തു.
പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.പ്രസ്താവന കാണാൻ ഇവിടെ ക്ലിക് ചെയ്യുക.