മാസ്ക് എങ്ങനെയാണ് ധരിക്കേണ്ടതെന്ന വീഡിയോയുമായി നടി മാളവിക മോഹനൻ. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളെയാണ് ആദ്യം മാളവിക വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.
മാസ്ക് താടിയിൽ ധരിക്കുന്നതും ഫോൺ വിളിക്കുന്പോൾ മാസ്ക് മാറ്റി വയ്ക്കുന്നതും ചെവിയിൽ തൂക്കിയിടുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വീഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്.
പിന്നീട് കൃത്യമായി മാസ്ക് എങ്ങനെയാണ് ധരിക്കേണ്ടതെന്ന് താരം കാണിച്ചു തരുന്നു. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിജയ് ചിത്രം മാസ്റ്റർ ആണ് മാളവികയുടേതായി ഒടുവിൽ തിയറ്ററിലെത്തിയത്.