വീ​ട്ടു​മു​റ്റ​ത്തെ കൂ​ണ്‍ ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വ് മ​രി​ച്ചു


കൊ​ച്ചി: വീ​ട്ടു​മു​റ്റ​ത്തെ കൂ​ണ്‍ ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ന​ങ്ങാ​ട് കി​ളി​യ​ന്ത​റ വീ​ട്ടി​ല്‍ ഷി​യാ​സ് റ​ഹ്മാ​ൻ (45) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​റി​ന് പ​ന​ങ്ങാ​ടു​ള്ള സ​ഹോ​ദ​ര​ന്‍റെ പ​റ​മ്പി​ല്‍​നി​ന്ന് കൂ​ണ്‍ ശേ​ഖ​രി​ച്ച് ഷി​യാ​സ് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ക​ഴി​ച്ചി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​ത്.

വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഷി​യാ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണം.

മു​മ്പും ഷി​യാ​സ് കൂ​ണ്‍ ഭ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര്യ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി.

Related posts

Leave a Comment