ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി ഇന്ത്യയിൽ ആറു മാസത്തിനിടെ നിർമിച്ചത് കോടിക്കണക്കിന് പിപിഇ കിറ്റുകളും മാസ്കുകളും.
ആറു കോടിയിലേറെ പിപിഇ കിറ്റുകളും 15 കോടി എൻ-50 മാസ്കുകളും ഇന്ത്യയിൽ നിർമിച്ചെന്നാണ് വിവരം. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കണക്കാണിത്. രണ്ട് കോടി പിപിഇ കിറ്റുകളും നാല് കോടി എൻ-95 മാസ്കുകളും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.