ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
ആൾക്കൂട്ടം, കോവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസുണ്ടാകില്ല. കഴിഞ്ഞ ഏഴാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകൾ കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർണായക തീരുമാനം.
അതേസമയം, കേസെടുക്കില്ലെങ്കിലും ജനങ്ങൾ മാസ്ക് ധരിക്കുന്നത് തുടരണമെന്നും കോവിഡിനെതിരേ ജാഗ്രത കൈവിടാൻ പാടില്ലെന്നും കേന്ദ്രം അറിയിച്ചു.