തിരുവനന്തപുരം: പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാൻ നിർദേശം.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു തീരുമാനം. പൊതു ഇടങ്ങൾ, ആൾക്കൂട്ടസ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി.
വാഹനങ്ങളിൽ യാത്ര ചെയ്യുന്പോഴും മാസ്ക് ധരിക്കണം. മാസ്കില്ലാത്തവർക്കെതിരേ നടപടിയെടുക്കാൻ പോലീസ് നിർദേശം നൽകി.
കഴിഞ്ഞ ഏപ്രിലിൽ മാസ്ക് നിർബന്ധമാക്കി ദുരന്തനിവാരണ വകുപ്പും പോലീസും പുറത്തിറക്കിയ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെ ങ്കിലും നടപടികൾ കർശനമാക്കിയിരുന്നില്ല.
കഴിഞ്ഞ കുറച്ചുനാളായി സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സ്ഥിതി വന്നതോടെയാണ് മാസ്ക് ഉപയോഗം കർശനമാക്കാനും ധരിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കാനും നിർദേശം വന്നത്.