നെടുമങ്ങാട് : കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ലോക്ക്ഡൗണ്‍ എന്ന ലക്ഷ്മണരേഖയ്ക്കുള്ളില്‍ ഇരുന്ന് അമ്മമാര്‍ തുന്നിയെടുത്തത് 3000 മാസ്ക്കുകള്‍.
തുന്നിയെടുത്ത മാസ്ക്കുകള്‍ സൗജന്യമായി അരുവിക്കര ആരോഗ്യകേന്ദ്രം, പോലീസ് സ്റ്റേഷന്, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വിതരണം ചെയ്തു. സേവാഭാരതി മണ്ണാറംപാറ യൂണിറ്റ്, മണ്ണാറംപാറ ഭദ്രകാളീക്ഷേത്ര ട്രസ്റ്റ്, ബിജെപി യൂണിറ്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ മാസ്ക്കുകള്‍ വിതരണം ചെയ്തത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ.ശില്പാ ബാബു തോമസ്,അരുവിക്കര ആരോഗ്യ കേന്ദ്രത്തില്‍ ഡോ. അഞ്ചു മറിയം, അരുവിക്കര സ്റ്റേഷനില്‍ സി.ഐ. ഷിബുകുമാര്‍ എന്നിവര്‍ ആര്.എസ്.എസ് ജില്ലാ ഭാരവാഹി കെ.രമേഷില്‍ നിന്നും മാസ്ക്കുകള്‍ ഏറ്റുവാങ്ങി.
ക്ഷേത്രഭാരവാഹികളായ കെ.അനില്‍കുമാര്‍, കെ.ജി.അനീഷ്, സേവാപ്രവര്ത്തകരായ വി.എസ്.വിഷ്ണു, പാറയടി ശശി, വി.എല്‍.വിഷ്ണു, ബി.പ്രമോദ് എന്നിവര്‍ നേതൃത്വം നല്കി.