തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ആറ് മാസത്തേക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.
പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള മറ്റ് എല്ലായിടങ്ങളിലും ആൾക്കൂട്ടത്തിലും വാഹനങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.
സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കാൻ സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ച 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.