വൈപ്പിൻ: വ്യാപാര സ്ഥാപനത്തിന്റെ മുന്നിൽനിന്നും മാസ്ക് വയ്ക്കാത്തവരെ പിടികൂടിയാൽ വ്യാപാരിയെക്കൊണ്ട് പിഴയടപ്പിക്കുന്ന നിയമത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എതിർപ്പുമായി രംഗത്ത്.
ഗ്രാമപ്രദേശങ്ങളിൽ ഉദ്യോഗസ്ഥൻമാർ നിരന്തരം വ്യാപാരശാലകളിൽ എത്തി പല രീതിയിലും പിഴ ഈടാക്കി വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
മദ്യശാലകളിലും സർക്കാർ പരിപാടികളിലും ഭരണപ്രതിപക്ഷ റാലി-സമ്മേളനങ്ങൾ എന്നിവയിലും കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്പോൾ ഒരാൾക്കുമെതിരേയും നടപടിയൊന്നുമില്ല.
അതേ സമയം എല്ലാ നിബന്ധനകളും പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് കോവിഡിന്റെ പേരിൽ സർക്കാർ നടവിലങ്ങും കൂച്ചുവിലങ്ങുമിട്ടിരിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയംഗം പോൾ ജെ. മാന്പിള്ളി ആരോപിച്ചു.