പാരീസ്: പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മാസ്ക് അഴിച്ചുവെക്കാൻ ഫ്രാൻസ് ഒരുങ്ങുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്ച അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്സ് അറിയിച്ചു.
ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. ജൂണ്‍ ഇരുപതോടെ കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കും.
പ്രതീക്ഷിച്ചതിലും വേഗത്തില്‍ രാജ്യത്തെ ആരോഗ്യസാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും കാസ്റ്റക്സ് കാബിനറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫ്രാൻസിൽ ഒരാഴ്ചത്തെ ശരാശരി കോവിഡ് കേസുകളുടെ എണ്ണം 3,522 ആയി കുറഞ്ഞിരുന്നു. ചൊവ്വാഴ്ച മാത്രം 3,235 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.