കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പുഞ്ചിരിയും കണ്ണുകളിലൂടെ പ്രകടമാവട്ടെ…. എന്ന സന്ദേശവുമായി പൊതുജനങ്ങള്‍ക്കായി മാസ്ക്കും മിഴിയഴകും എന്ന പേരില്‍ സംസ്ഥാനതല ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു.
ലുലു ഓണ്‍ലൈന്‍ ഷോപ്പ്-ഫാഷന്‍ സ്റ്റോര്‍, ടോളിന്‍സ് വേള്‍ഡ് സ്കൂള്‍, ടോളിന്‍സ് ടയേഴ്സ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യവും മാസ്ക് ഉപയോഗത്തിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് മത്സരത്തിലൂടെ ഉദേശിക്കുന്നതെന്ന് ആശുപത്രി ഡറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അറിയിച്ചു.
മാസ്ക് ധരിച്ച ശേഷം സൗഹാര്‍ദ്ദ ഭാവം വിടര്‍ത്തുന്ന കണ്ണുകളും മാസ്കും ഉള്‍പ്പെടെയുള്ള ചിത്രമാണ് അയക്കേണ്ടത്, ഒരാള്‍ ഒരു ഫോട്ടോ മാത്രമേ അയക്കാവൂ. ഇ-മെയിലിലോ വാട്സാപ്പിലോ ചിത്രങ്ങള്‍ അയക്കാം. ഇ-മെയില്‍ mediacentre@ lfhospital.org. / വാട്സാപ്പ് നമ്പര്‍ : 9847138397, നിങ്ങളുടെ പൂര്‍ണ വിലാസം, പ്രായം, ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ എന്‍ട്രിയോടൊപ്പം ഉണ്ടാകണം.
അവസാന തീയതി ഈമാസം 30. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5001, 3001, 2001 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡ് നല്‍കും. അവസാന റൗണ്ടില്‍ എത്തുന്ന 25 പേര്‍ക്ക് ആറന്മുള കണ്ണാടി സമ്മാനമായി നല്‍കും. സമ്മാനങ്ങള്‍ ടോളിന്‍സ് ടയേഴ്സ് ആണ് സ്പോണ്സര് ചെയ്യുന്നത്.
കണ്ണടയുപയോഗിക്കുന്നവര്ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് എല്‍എഫ് മീഡിയ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2675646. എല്‍എഫ്/ലുലു/ടോളിന്‍സ് വിദഗ്ധസമിതി മത്സര വിജയികളെ തെരഞ്ഞെടുക്കും.