ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തും സമീപത്തെ റോഡുവക്കിലും ഉപയോഗിച്ച മാസ്കകൾ വലിച്ചെറിയുന്നതായി ആക്ഷേപം.
ഇത്തരത്തിൽ നിരവധി ഉപയോഗശൂന്യമായ മാസ്കുകളാണ് ബസ് സ്റ്റാൻഡിനുള്ളിലും മെഡിക്കൽ കോളജ് ചുങ്കം റോഡിലും, മെഡിക്കൽ കോളജ് ഗാന്ധിനഗർ, ഏറ്റുമാനൂർ റോഡിന്റെ ഇരുവശങ്ങളിലുമായി കിടക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളും, ഇവരോടൊപ്പം എത്തുന്നവരും, അല്ലാത്തവരും മാസ്ക് ഉപയോഗിക്കുന്നുണ്ട്.
കൊറോണ രോഗലക്ഷണമുള്ളവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ ആശുപത്രിയിലെത്തുന്ന മറ്റുള്ളവരും യാത്രക്കാരും മാസ്ക് ഉപയോഗിക്കുകയാണ്.
ബസ് സ്റ്റാറ്റാൻഡിൽ വന്നിറങ്ങുന്പോൾ മാസ്ക് ധരിച്ചെത്തുന്നവർ, തിരികെപ്പോകുന്പോൾ ഉപയോഗിച്ച മാസ്ക് സ്റ്റാൻഡിലോ പരിസരത്തെ റോഡുകളിലോ വലിച്ചെറിയുകയാണ്.
മാസ്ക് ഉപയോഗിച്ച് ആശുപത്രിയിലെത്തുന്നവർ ആശുപത്രി കോന്പൗണ്ടിലോ, പരിസരത്തെ റോഡുകളിലോ വലിച്ചെറിയാതെ ഉപയോഗശേഷം വീടുകളിൽ കൊണ്ടുപോയി കത്തിച്ചു കളയണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.