
മാവേലിക്കര: അഗതികൾക്കും കോവിഡ് സുരക്ഷയൊരുക്കി മാവേലിക്കര മോട്ടോർ വാഹനവകുപ്പ്. മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കാൻ പ്രായോഗിക പരിജ്ഞാനം ഇല്ലാത്ത റോഡിൽ കഴിയുന്ന അഗതികൾക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്യുക മാത്രമല്ല അവ ഉപയോഗിക്കാൻ കൂടി പഠിപ്പിക്കുകയാണ് മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
മാവേലിക്കര ജോയിന്റ് ആടിഒ എം.മനോജിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധയിടങ്ങളിൽ അഗതികൾക്ക് സുരക്ഷാ സംവിധാനം വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തത്. ഇവർക്കായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണപ്പൊതി വിതരണവും നടത്തി.
എംവിഐ എസ്.സുബി, എഎംവിഐ മാരായ എം.ശ്യാംകുമാർ, ജയറാം, സന്നദ്ധ പ്രവർത്തകരായ കെ.കെ. ബാബു, ബി. അഭിലാഷ്, മോഹൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ടീമുകളായി തിരിഞ്ഞ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പ്രവർത്തനങ്ങൾ.