
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു ഇത് സംംബന്ധിച്ച് ഭരണകൂടം നിർദേശവും നൽകിയിരുന്നു. എന്നാൽ, മാസ്ക് ധരിക്കണമെന്നുള്ള സർക്കാർ നിർദേശം നിലവിൽ വന്ന അന്ന് തന്നെ ഇതിനെതിരെ വൻ പ്രതിഷേധവുമുയർന്നു.
അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഒക്ലഹോമയിലെ ജനങ്ങൾ മാസ്ക് ധരിക്കില്ലെന്ന് ഭീഷണിയുമായി നിരത്തിലിറങ്ങി. ശാരീരികമായ ആക്രമണവും അസഭ്യ വർഷവും ആരംഭിച്ചതോടെ മാസ്ക് ആവശ്യമുള്ളവർ വച്ചാൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചുവെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി.
മേയ് ഒന്നിന് നിയമം നടപ്പാക്കി മണിക്കൂറുകൾ പിന്നിടും മുൻപ് അതേ നിയമം പിൻവലിക്കേണ്ടി വന്നു. ചിലർ ആരോഗ്യ പ്രവർത്തകരെ തോക്ക് ചൂണ്ടി വരെ ഭീക്ഷണിപ്പെടുത്തി. ഇതോടെയാണ് മുൻ തീരുമാനത്തിൽ നിന്ന് അവർ പിന്നോട്ട് പോയത്.