ഹാവിയര്‍ മസ്കരാനോയ്ക്കു പ്രായം കൂടി വേഗവും കുറഞ്ഞെങ്കിലും ഇപ്പോഴും അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീമില്‍ അവിഭാജ്യഘടകം തന്നെ.
ഗ്രൂപ്പ് ഡിയില്‍ നൈജീരിയയ്ക്കെതിരേയുള്ള മത്സരത്തില്‍ ടീമിന്റെ മധ്യനിരയില്‍ പ്രധാന ശക്തിയായിരുന്നു മസ്കരാനോ. ചോരയൊഴിക്കിക്കളിച്ച മസ്കരാനോ തല ഉയര്‍ത്തിപ്പിടിച്ച് കളംവിട്ടു.
അർജന്റീനയ്ക്കെതിരായ പെനൽറ്റിക്കു കാരണക്കാരനായെങ്കിലും കളത്തിൽ മികച്ച പ്രകടനമായിരു ന്നു ഈ മുപ്പത്തിനാലുകാരൻ കാഴ്ചവച്ചത്. 15 വര്‍ഷം മുമ്പാണ് മസ്കരാനോ അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.