ഇവിടെ ജീവിക്കാന്‍ വെ​റും മാ​സ്ക് പോ​രാ! ഈ ദ്വീ​പി​ലെ​ത്തി​യാ​ൽ മാസ്ക്കില്ലെങ്കിൽ പോ​ലീ​സൊ​ന്നും പി​ടി​ക്കി​ല്ല, ഫൈ​നും കി​ട്ടി​ല്ല, പ​ക്ഷേ, ജീ​വ​ൻ ഉ​ണ്ട​ല്ലോ, അ​ത​ങ്ങു പോ​യി​ക്കി​ട്ടും

ഈ ​ദ്വീ​പി​ലെ​ത്തി​യാ​ൽ മാ​സ്ക് വ​യ്ക്ക​ണം. അ​തു നി​ർ​ബ​ന്ധ​മാ​ണ്. ഇ​ല്ലെ​ങ്കി​ൽ എ​ന്തു സം​ഭ​വി​ക്കും? ന​മ്മു​ടെ നാ​ട്ടി​ലാ​ണെ​ങ്കി​ൽ പോ​ലീ​സ് പി​ടി​ക്കും, ഫൈ​ൻ കി​ട്ടും.

എ​ന്നാ​ൽ ജ​പ്പാ​നി​ലെ മി​യാ​കെ​ജി​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദ്വീ​പി​ലെ​ത്തി​യാ​ൽ പോ​ലീ​സൊ​ന്നും പി​ടി​ക്കി​ല്ല, ഫൈ​നും കി​ട്ടി​ല്ല. പ​ക്ഷേ, ന​മ്മു​ടെ വി​ല​പ്പെ​ട്ട ജീ​വ​ൻ ഉ​ണ്ട​ല്ലോ, അ​ത​ങ്ങു പോ​യി​ക്കി​ട്ടും.

ഈ ​ദ്വീ​പി​ൽ താ​മ​സി​ക്കാ​ൻ കേ​വ​ലം കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ന​മ്മ​ൾ ധ​രി​ക്കു​ന്ന മാ​സ്കൊ​ന്നും പ​റ്റി​ല്ല.

മ​റി​ച്ച് ഏ​റെ സ​ങ്കീ​ർ​ണ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​രെ വ​ഴി​വ​ച്ചേ​ക്കാ​വു​ന്ന ഗ്യാ​സ് മാ​സ്ക് ആ​ണ് ഈ ​ദ്വീ​പി​ൽ ധ​രി​ക്കാ​ൻ.

അ​ല്പ​സ​മ​യ​ത്തേ​ക്കു ന​മ്മു​ടെ നാ​ട്ടി​ലെ മാ​സ്ക് ധ​രി​ക്കു​ന്പോ​ൾ ത​ന്നെ ന​മു​ക്ക് എ​ന്തെ​ല്ലാം പൊ​ല്ലാ​പ്പു​ക​ളാ​ണ​ല്ലേ. അ​പ്പോ​പ്പി​ന്നെ മി​യാ​കെ ദ്വീ​പി​ലു​ള്ള​വ​രെ സ​മ്മ​തി​ച്ചേ പ​റ്റൂ.

ഗ്യാ​സ് മാ​സ്ക് ധാ​രി​ക​ൾ

മി​യാ​കെ​ജി​മ ദ്വീ​പി​ൽ ആ​ദ്യ​മാ​യി​ട്ട് ന​മ്മ​ൾ എ​ത്തു​ന്പോ​ൾ പേ​ടി​ക്കും. ഉ​റ​പ്പാ​ണ്. കാ​ര​ണം ത​ല മു​ഴു​വ​ൻ മ​റ​ച്ചു​ള്ള ഗ്യാ​സ് മാ​സ്ക് ധ​രി​ച്ച മ​നു​ഷ്യ​ൻ​മാ​രെ കാ​ണു​ന്പോ​ൾ പേ​ടി​ച്ചി​ല്ലെ​ങ്കി​ല​ല്ലേ അ​ദ്ഭു​ത​മു​ള്ളൂ.

ഈ ​ദ്വീ​പി​ൽ ആ​രും മു​ഖം പു​റ​ത്തു​കാ​ട്ടാ​റി​ല്ല. പ​ര​സ്പ​രം തി​രി​ച്ച​റി​യാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. ജ​പ്പാ​നി​ലെ ഹോ​ൻ​ഷു ദ്വീ​പി​നു തെ​ക്കു​കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന ദ്വീ​പാ​ണു മി​യാ​കെ ജി​മ.

പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ലെ ഡെ​വി​ൾ​സ് സീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ട​ൽ​പ്ര​ദേ​ശ​ത്ത് ഈ ​ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്നു. വെ​റും 55 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റേ​യു​ള്ളൂ ആ​കെ വി​സ്തീ​ർ​ണം.

ജീ​വി​ച്ചു​പോ​കാ​ൻ

കേ​ര​ള​ത്തി​ലെ ഒ​രു പ​ട്ട​ണ​ത്തി​ന്‍റെ വ​ലി​പ്പം വ​രു​മാ​യി​രി​ക്കും. ടോ​ക്യോ​യ്ക്കു 180 കി​ലോ​മീ​റ്റ​ർ അ​ക​ലെ മാ​റി​യാ​ണ് മി​യാ​കെ ജി​മ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​വി​ടെ ജീ​വി​ച്ചു​പോ​കാ​ൻ കു​റേ ക​ഷ്ട​പ്പാ​ടു​ക​ളു​ണ്ട്. അ​ത്ര സു​ഖ​ക​രം ആ​യി​രി​ക്കി​ല്ല, ജീ​വി​തം. എ​ന്നി​ട്ടും ഈ ​ദു​രി​തം പി​ടി​ച്ച ദ്വീ​പി​ൽ 2800 പേ​ർ താ​മ​സി​ക്കു​ന്നു​വെ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം.

(തു​ട​രും)

ത​യാ​റാ​ക്കി​യ​ത് : നി​യാ​സ് മു​സ്ത​ഫ

Related posts

Leave a Comment