കണ്ണൂര്‍: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്ക് നോ എന്‍ട്രി, സീറോ കോണ്ടാക്ട് ചലഞ്ച് കാമ്പയിനു പിന്തുണയുമായി വ്യാപാരി സമൂഹം.
എഡിഎം ഇ.പി. മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു വിവിധ വ്യാപാരി, വ്യവസായി സംഘടനകള്‍ ക്യാമ്പയിന് പിന്തുണ അറിയിച്ചത്.
ജില്ലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.
ഓരോ സംഘടനയിലെയും അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട സംഘടനാ നേതൃത്വം ഉറപ്പാക്കും.
ജനങ്ങള്‍ കൂടുന്ന പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.
രോഗവ്യാപനം തടയുന്നതിനായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗത്തില്‍ പങ്കെടുത്തവര്‍ പൂര്‍ണ പിന്തുണ അറിയിച്ചു.
ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) ഒ. പ്രമോദ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, വിവിധ സംഘടനാ പ്രതിനിധികളായ നൗഷാദ്, സി. മനോഹരന്, കെ.വി. സലിം, അസീസ്, സാജിദ്, ബാലകൃഷ്ണ പൊതുവാള് തുടങ്ങിയവര്‍ സംബന്ധിച്ചു.