രാജ്യത്ത് 50% പേരും മാസ്ക് ധരിക്കുന്നില്ല, ധരിച്ചാലോ..? 25 ന​ഗ​ര​ങ്ങ​ളി​ലാ​യി 2000 പേ​രി​ൽ ന​ട​ത്തി​യ സ​ർ​വെ​യില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും രാ​ജ്യ​ത്തെ 50 ശ​ത​മാ​നം ആ​ളു​ക​ളും മാ​സ്ക് ധ​രി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ത​ന്നെ 64 ശ​ത​മാ​നം ആ​ളു​ക​ളും ശ​രി​യാ​യ വി​ധ​ത്തി​ല​ല്ല ധ​രി​ക്കു​ന്ന​ത്.

14 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണു വാ​യ​യും മൂ​ക്കും മൂ​ടു​ന്ന വി​ധ​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​തെ​ന്നും സ​ർ​വെ​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

25 ന​ഗ​ര​ങ്ങ​ളി​ലാ​യി 2000 പേ​രി​ൽ ന​ട​ത്തി​യ സ​ർ​വെ​യു​ടെ റി​പ്പോ​ർ​ട്ടാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട​ത്.

20 ശ​ത​മാ​നം ആ​ളു​ക​ൾ താ​ടി​യി​ലാ​ണ് മാ​സ്ക് ധ​രി​ക്കു​ന്ന​തെ​ങ്കി​ൽ ര​ണ്ട് ശ​ത​മാ​നം ആ​ളു​ക​ൾ ക​ഴു​ത്തി​ൽ തൂ​ക്കി​യി​ടു​ക​യാ​ണ്. മാ​സ്ക് ധ​രി​ക്കാ​ത്ത ആ​ളി​ൽ നി​ന്നു കൊ​റോ​ണ വൈ​റ​സ് പ​ക​രാ​നു​ള്ള സാ​ധ്യ​ത 90 ശ​ത​മാ​ന​മാ​ണ്.

ആള​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് ഒ​രു മാ​സം കൊ​ണ്ട് 406 പേ​രി​ലേ​ക്കു രോ​ഗം പ​ക​ർ​ത്താ​നാ​കും. നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പ​റ​യു​ന്ന​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നു ല​വ് അ​ഗ​ർ​വാ​ൾ വി​ശ​ദ​മാ​ക്കി.

Related posts

Leave a Comment