ഭോപ്പാൽ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ മാസ്ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഇമര്‍തി ദേവി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം.
മാസ്ക് ധരിക്കാതെയെത്തുന്നവര്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ മാസ്ക് വിതരണം ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇമാര്‍തി ദേവി കാറില്‍ എത്തിയത്.
ഇവര്‍ മാസ്ക് ധരിച്ചിട്ടില്ലെന്ന് കണ്ട പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു നിര്‍ത്തി ഇവര്‍ക്ക് മാസ്ക് നല്കി.
എന്നാല്‍ മാസ്ക് വാങ്ങിയ ഇവര്‍ പിന്നീട് അത് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2020 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 21 എംഎൽഎമാരിൽ ഇമർതി ദേവിയുമുണ്ടായിരുന്നു. തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തയായ ഇവരെ അടുത്തിടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ കോർപ്പറേഷന്റെ ചെയർപേഴ്സണായി നിയമിച്ചിരുന്നു.
കമൽനാഥ് സർക്കാരിന്റെ കാലത്ത് വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു ഇമർതി ദേവി.