ഇസ്ലാമാബാദ്: ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ, അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ട്. ജമ്മു കശ്മീര്‍, രാജസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകി.
നിയമവിരുദ്ധ പ്രവർത്തന നിരോധന ബിൽ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ. 2001ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്.