ഷാരൂഖ് ഖാന്റെ ജീവിതം രാജ്യത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് പാഠമാണ്. യഥാര്‍ഥ ജീവിതത്തിലും ഷാരൂഖ് സൂപ്പർ ഹീറോയാണ്. തൊണ്ണൂറുകളിലെ പ്രണയനായകനെന്ന നിലയില്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹം,
ഒരു ദശാബ്ദത്തോളം നീണ്ട പരിശ്രമത്തില്‍ തന്റെ നാല്പതുകളുടെ അവസാനത്തിലും അമ്പതുകളുടെ മധ്യത്തിലും പ്രേക്ഷകരുടെ പ്രിയങ്കരനായി. അറുപതാം വയസില്‍ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയായി മാറി.
ഒരിക്കലും അത് ചെറിയ കാര്യമല്ല. ഒരുകാലത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്തത് ഞാൻ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യൻ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്.
-കങ്കണ റണൗത്ത്