സ്വന്തം ലേഖകൻ
തലശേരി: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പോലീസ് പരിശോധന കുറഞ്ഞതോടെ കേരളത്തിൽ ‘മസാജ് മാഫിയ’ പിടിമുറുക്കുന്നു.
ഈ രംഗത്തു നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുക്കൂടി നാണക്കേട് ഉണ്ടാക്കുന്ന വിധമാണ് മസാജിംഗിലൂടെ ലൈംഗിക വ്യാപാരം നടത്തുന്ന സംഘങ്ങൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കുഴപ്പമില്ലാത്ത മസാജ് ആണെന്നു വാഗ്ദാനം നൽകിയ ശേഷം ഇത്തരം പ്രവൃത്തികൾ ഉൾപ്പെടുത്തി കൂടുതൽ കാശ് ഈടാക്കുന്ന സംഘങ്ങളും ഈ രംഗത്ത് സജീവമാണ്.
“നോർമൽ മസാജ് വിത്ത് ഹാപ്പി എൻഡിംഗ് 2000 രൂപ ‘, “ബട്ടർ ഫ്ലൈ മസാജ്, രണ്ട് യുവതികൾ, രണ്ട് ഹാപ്പി എൻഡിംഗ് 3500 രൂപ’, നോർമലിലും ബട്ടർ ഫ്ലൈയിലും യുവതികളെ തലോടണമെങ്കിൽ ടിപ്പ് കൊടുക്കുക, ബോഡി ടു ബോഡി ഫുൾ നൂഡ് മസാജ് ഓൾ ടച്ചിംഗ് ഹാപ്പി എൻഡിംഗ് ഉൾപ്പെടെ 4000 രൂപ, സാൻഡ് വിച്ച് മസാജ് 5000 രൂപ, എക്സട്രാ ഫുൾ സർവീസ് 6000 രൂപ (1000 രൂപ ഡിസ്കൗണ്ട് നൽകും)- എന്നിങ്ങനെ യാതൊരു മറയുമില്ലാതെ ഇടപാടുകാരോട് റേറ്റും മസാജിന്റെ തരവും വിവരിക്കാൻ ഈ സംഘങ്ങൾക്കു മടിയില്ല.
വോയ്സ് ക്ലിപ്പ്
മസാജ് പാർലറുകളുടെ മറവിൽ കേരളത്തിൽ തഴച്ചു വളരുന്ന സെക്സ് മാഫിയയുടെ അതീവ രഹസ്യമായ സന്ദേശങ്ങളിലെ വരികളാണിത്.
സെക്സ് മാഫിയയുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ സംഭാഷണത്തിന്റെ സുപ്രധാന വിവരങ്ങൾ അടങ്ങിയ വോയ്സ് ക്ലിപ്പ് രാഷ്ട്രദീപികയ്ക്കു ലഭിച്ചു.
കാസർഗോഡ് മുതൽ കന്യാകുമാരി വരെ മസാജ് പാർലറുകൾ കേന്ദ്രീകരിച്ചു വൻ സെക്സ് മാഫിയയാണ് പ്രവർത്തിച്ചു വരുന്നത്.
വിദ്യാർഥികൾ മുതൽ മുതിർന്നവർവരെ ഇരകളാകുന്ന മസാജ് പാർലറുകൾ കേന്ദ്രീകരിച്ചു ലഹരി മാഫിയയും രംഗത്തു ണ്ട്. ഈ കേന്ദ്രങ്ങളിലേക്കു ഗോവ, മംഗളൂരു, ബംഗളൂരു നഗരങ്ങളിൽ നിന്നും പെൺകുട്ടികൾ എത്തുന്നതായും റിപ്പോർട്ടുണ്ട്.
സെക്സ് റാക്കറ്റ് വഴി എത്തുന്ന ഇത്തരം പെൺകുട്ടികൾ വഴി കേരളത്തിലേക്ക് ലഹരിയും ഒഴുകിയെത്തുന്നു.ഒരോ മസാജ് കേന്ദ്രങ്ങളിലും ഒരാഴ്ച നിൽക്കുന്ന പെൺകുട്ടികളെ അടുത്ത ആഴ്ച മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റുന്ന പ്രവണതയും നിലവിലുണ്ട്. അ
ന്തർ സംസ്ഥാന ബന്ധമുള്ള സെക്സ് – ലഹരി മാഫിയ ഇതിനകം കേരളത്തിൽ വലിയ തോതിൽ പിടി മുറുക്കി കഴിഞ്ഞു. നഗരങ്ങളിലെ തിരക്കേറിയ പ്രദേശത്തെ ഷോപ്പിംഗ് മാളുകൾക്ക് സമീപവും നഗര പ്രാന്ത പ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ചുമാണ് മസാജ് പാർലറുകളുടെ മറവിൽ സെക്സ് റാക്കറ്റുകൾ തഴച്ചു വളരുന്നത്.
സോഷ്യൽ മീഡിയയിലൂടെ
നവ മാധ്യമങ്ങളിലൂടെയാണ് ഈ സംഘങ്ങൾ ഇരകളെ കണ്ടെത്തുന്നത്. വാട്സ് ആപ്പ് കോളിലൂടെ ലഭിക്കുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് വിവിധ ഇട റോഡുകളിലൂടെ ഇരകളെ തങ്ങളുടെ കേന്ദ്രങ്ങളിലെത്തിച്ച് ഇടപാട് നടത്തുന്ന രീതിയും സെക്സ് റാക്കറ്റുകൾ നടപ്പിലാക്കുന്നു.
ഈ സംഘങ്ങളുടെ വാഹനത്തിലാണ് ഇരകളെ അവർ തങ്ങളുടെ കേന്ദ്രങ്ങളിൽ എത്തിക്കുക. ഒാരോ മൂന്ന് മാസം കൂടുമ്പോഴും കേന്ദ്രങ്ങൾ മാറുന്ന പതിവും ഈ സംഘങ്ങൾക്കുണ്ട്.
പ്രഫഷണൽ രീതിയിലാണ് ഓരോ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ. ഇരകളെ വല വീശാൻ “മിസ്ഡ് കോൾ പാറ്റേൺ’ എന്ന പരിപാടിയും നടപ്പിലാക്കുന്നു.
ഷോപ്പിംഗ് മാളുകളിലെ വിവിധ സമ്മാന പദ്ധതികളുടെ കൂപ്പണുകൾ ശേഖരിക്കുകയും അവയിലെ മൊബൈൽ നമ്പറുകളിലേക്ക് മിസ്ഡ് കോൾ നൽകി ഇരകളെ വല വീശി പിടിക്കുകയും സംഘം ചെയ്തു വരുന്നുണ്ട്.
മിസ്ഡ് കോൾ പാറ്റേണിലൂടെ വരുന്നവർക്കും നവമാധ്യമങ്ങളിലൂടെയുള്ള പരിചയത്തിലെത്തുന്നവർക്കുമാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കുകയുള്ളൂ. നേരിട്ടെത്തുന്നവരെ സംശയത്തോടെയാണ് സംഘം വീക്ഷിക്കുന്നത്.