തി​രു​മ്മ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ൽ വേറെ ഇടപാടും! ഇടുങ്ങിയ മുറിയും പ്രത്യേക ലൈറ്റുകളും; ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത രീതിയിൽ നിർമാണം; എറണാകുളത്തെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ


കൊ​ച്ചി: തി​രു​മ്മ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് വി​വി​ധ തി​രു​മ്മ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.

യാ​തൊ​രു​വി​ധ ലൈ​സ​ന്‍​സു​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തി​രു​മ്മ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ മ​റ​വി​ല്‍ ആ​യി​ര​ങ്ങ​ള്‍ വാ​ങ്ങി അ​നാ​ശ്വാ​സ്യം ന​ട​ന്നി​രു​ന്ന​താ​യ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണു പോ​ലീ​സി​നു ല​ഭി​ച്ച​ത്.

ടൗ​ണ്‍ ഹാ​ള്‍ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലാ​ക്മി സ്പാ, ​ആ​സാ​ദ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​യു​ര്‍ ആ​രോ​ഗ്യ സ്പാ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ആ​ദ്യ സ്ഥാ​പ​ന​ത്തി​ലെ റെ​യ്ഡു​ക​ള്‍​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വി​ടെ​യു​ള്ള​വ​ര്‍ മു​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മു​റി​ക​ള്‍ പൂ​ട്ടാ​തെ​യും ഫാ​നു​ക​ളും ലൈ​റ്റു​ക​ളും ഓ​ഫാ​ക്കാ​തെ​യു​മാ​ണു പ​ല​രും മു​ങ്ങി​യ​ത്.

രാ​വി​ല​ത്തെ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി എ​ത്തി. ഒ​രു ദി​വ​സം മാ​ത്രം 90,000 രൂ​പ​യു​ടെ വ​രു​മാ​നം ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ടെ​ലി​കോ​ളിം​ഗി​ന്‍റെ മ​റ​വി​ല്‍ നി​യ​മ​നം
ടെ​ലി​കോ​ളിം​ഗ് എ​ന്ന് പ​റ​ഞ്ഞാ​ണു യു​വ​തി​ക​ളെ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ ജോ​ലി​ക്കു ചേ​ര്‍​ന്ന​ശേ​ഷം വ​ലി​യ തു​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രെ വ​ല​യി​ല്‍ വീ​ഴു​ത്തു​ക​യാ​യി​രു​ന്നു പ​തി​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​നി​ട​യി​ല്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​തി​ല്‍​നി​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് ഈ ​വി​വ​രം ല​ഭി​ച്ച​ത്. പ​ല​രു​ടെ​യും വീ​ടു​ക​ളി​ല്‍ ഇ​വ​രു​ടെ ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ഇ​ടു​ങ്ങി​യ മു​റി​യും, പ്ര​ത്യേ​കം ലൈ​റ്റു​ക​ളും
തി​രു​മ്മ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മു​റി​ക​ള്‍ പോ​ലീ​സി​നെ​വ​രെ വ​ട്ടം ക​റ​ക്കി. സ്ഥാ​പ​ന​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ആ​രു​ടെ​യും ക​ണ്ണി​ല്‍ പെ​ട്ടെ​ന്ന് പെ​ടാ​തി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് മു​റി​ക​ള്‍.

എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഇ​ടു​ങ്ങി​യ മു​റി​ക​ളാ​ണു ഇ​തി​നാ​യി ഒ​രു​ക്കി​യി​രു​ന്ന​ത്. പ്ര​ത്യേ​കം ലൈ​റ്റു​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ത​ന്മൂ​ലം സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ഈ ​മു​റി​ക​ള്‍ ക​ണ്ണി​ല്‍​പെ​ടു​ക പ്ര​യാ​സ​മാ​കും.

റെ​യ്ഡി​നെ​ത്തി​യ പോ​ലീ​സും ഏ​റെ നേ​ര​മെ​ടു​ത്താ​ണ് ഈ ‘​സ്‌​പെ​ഷ​ല്‍’ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

റെ​യ്ഡി​നു​ശേ​ഷം ഫോൺ സ്വി​ച്ച്ഓ​ഫ്
അ​നാ​ശാ​സ്യ ഇ​ട​പാ​ടു​കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലൊ​ക്കാ​ന്‍​ഡോ എ​ന്ന സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ​താ​യി​രു​ന്നു പ​ല കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം.

ഇ​ത്ത​ര​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ നാ​ളു​ക​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു. സൈ​റ്റി​ലും സ്ഥാ​പ​ത്തി​നു മു​മ്പി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

സൈ​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച പൂ​ര്‍​ണ വി​വ​രം ല​ഭ്യ​മാ​കൂ. സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ഇ​ട​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. മു​റി​യെ​ടു​ത്ത​ശേ​ഷം ആ​വ​ശ്യ​ങ്കെി​ല്‍​മാ​ത്രം മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ന​ല്‍​കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

 

Related posts

Leave a Comment