മസാജ് പാർലറെന്ന് കേൾക്കുന്പോൾ മനസിൽ ഒരു കുളിരു തോന്നാറില്ലേ? പിരിമുറക്കം ഒഴിവാക്കാനും ഓജസ്സ് വീണ്ടെടുക്കാനുമാണ് പലരും സ്പാകളില്‍ മസാജ് ചെയ്യാനെത്തുന്നത്.
എന്നാൽ മസാജ് ചെയ്യുന്നവർ അല്പം അപകടകാരികളാണെങ്കിലോ?ഈജിപ്തിലുള്ള ഒരുസ്പായിലെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മനുഷ്യര്‍ക്ക് പകരം ഇവിടെ മസാജ് ചെയ്യുന്നത് പാമ്പുകളാണ്! ഞെട്ടിയോ. കേൾക്കുന്പോൾ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. വിഷമില്ലാത്ത പാമ്പുകളെ ഉപയോഗിച്ചാണ് മസാജ് ചെയ്യുന്നത്.
മസാജിനെത്തുന്നവരുടെ പുറംഭാഗത്ത് ആദ്യം എണ്ണതേച്ചു പിടിപ്പിച്ചതിനു ശേഷം പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള പാമ്പുകളെ വച്ചാണ് മസാജ് ചെയ്യുന്നത്.
ഇരുപത്തിയെട്ടോളം പാമ്പുകളെ ഉപയോഗിച്ചാണ് അരമണിക്കൂര്‍ മസാജ് ചെയ്യുന്നത്. മസാജ് ചെയ്യാൻ എത്തുന്നവർക്ക് അൽപം ധൈര്യവും കൂടെ 500 രൂപയും ഉണ്ടായാൽ മതി.
തുടക്കത്തില്‍ ഭയം തോന്നിയെങ്കിലും പിന്നീട് ആശ്വാസവും ആത്മവിശ്വാസവും വര്‍ധിച്ചുവെന്നാണ് ഈ മസാജ് ചെയ്തുകഴിഞ്ഞവരുടെ അഭിപ്രായം.