കോയന്പത്തൂർ : മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളിയുൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി.
അജിത് മോൻ(29), കർണാടക സ്വദേശി മഹന്ദ് ഷാ(26), ബംഗ്ലാദേശ് സ്വദേശിനിയുൾപ്പെടെ രണ്ടു യുവതികൾ എന്നിവരാണ് അറസ്റ്റിലായത്.
ശരവണാംപ്പട്ടി മഹാനഗറിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശരവണാംപ്പട്ടി പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ബ്രോക്കർമാരായ അജിത് ഉൾപ്പെടെയുള്ളവരെ പിടികൂടിയത്.
പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട റഫീഖ്, ആഷിക് എന്നിവർക്കായി അന്വേഷണമാരംഭിച്ചു. പാസ്പോർട്ട് ഉൾപ്പെടെ യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശ് സ്വദേശിനിയെ അറസ്റ്റു ചെയ്ത് പുഴൽ ജയിലിലേക്കു മാറ്റി.