കൊച്ചി കേരളത്തിന്റെ തായ്ലന്ഡ് ആയി മാറുകയാണോ? പ്രധാന ജംഗ്ഷനുകളിലും യുവതീ യുവാക്കള്‍ കൂടുന്നിടത്തുമൊക്കെ മസാജിംഗ്, ക്രോസ് മസാജിംഗ് എന്നീ ബോര്‍ഡുകള്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് കാലം കുറച്ചായി. കൊച്ചി നഗരത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന ചില മസാജിംഗ് സെന്ററുകൾക്കു മറവിൽ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ തേടിയെത്തുന്നവരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്. മലയാളികളും ഇതരസംസ്ഥാനക്കാരുമായ യുവതികളെയാണ് തെറാപ്പിസ്റ്റ് എന്ന പേരില്‍ ഇത്തരം സ്പാകളില്‍ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്ക് പണം നല്കി മസാജിംഗ് സെന്ററുകളിലെത്തുന്നവര് എക്സ്ട്രാ മണി നല്കിയാല് ആഗ്രഹിക്കുന്നതൊക്കെ ലഭിക്കും. നല്ല രീതിയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ആയുര്‍വേദ സുഖചികിത്സാകേന്ദ്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അനധികൃത സ്പാകളുടെ പ്രവര്‍ത്തനം. ഗുണ്ടാബന്ധങ്ങളുള്ളവരാണ് ഇവര്‍ക്ക് കാവൽ ഒരുക്കുന്നത്. ഉന്നത … Continue reading മറയൊരുക്കി മസാജിംഗ് ! കേരളത്തിന്റെ തായ്ലന്ഡ് ആയി കൊച്ചി; ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed