സീമ മോഹൻലാൽ ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. തങ്ങളുടെ തൊഴിലിനെ ബാധിക്കരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ശ്രുതി, സോന, ഇഷാനാ, സ്വാതി, സഫിയ (യഥാർഥ പേരുകളല്ല). നഗരത്തിലെ വിവിധ സ്പാകളിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നവർ. അവരെ പരിചയപ്പെടുത്തിയതാകട്ടെ ആലുവാക്കാരിയായ മറ്റൊരു തെറാപ്പിസ്റ്റും. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം മറൈൻഡ്രൈവിലെ കോഫി ഷോപ്പിലിരുന്ന് അവർ മനസ് തുറന്നു. അതിൽ ചിലർ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോൾ കണ്ണുനീരിന്റെ പ്രവാഹമായിരുന്നു. അറിഞ്ഞ് പണം തന്ന കസ്റ്റമർ വയനാടുകാരി ശ്രുതി ആത്മഹത്യാ മുനന്പിൽനിന്നാണ് ഈ ജോലിക്കാരിയായത്. ലഹരിക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മാസങ്ങൾ കഴിയും മുന്പേ അഞ്ചും എട്ടും വയസുള്ള കുഞ്ഞുങ്ങളുമായി ഭർതൃവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നവളാണ് 30കാരിയായ ശ്രുതി. ബന്ധുവായ സ്ത്രീയുമായി എറണാകുളത്തുവന്ന് കുറഞ്ഞ വാടകയുള്ള വീട്ടിൽ താമസം തുടങ്ങി. പത്രത്തിൽ പരസ്യം കണ്ടാണ് സ്പായിൽ ജോലിക്കായി ചേർന്നത്. … Continue reading മക്കൾ പട്ടിണി കിടക്കാതിരിക്കാൻ മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ…! പ്രായത്തിൽ പ്രശ്നമില്ല; എല്ലാം ഭർത്താവ് അറിഞ്ഞുകൊണ്ട്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed