ശ്രീ​ല​ങ്ക​യി​ലെ കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ൽ 230 അ​സ്ഥി​കൂ​ട​ങ്ങ​ൾ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ മാ​ന്നാ​ർ പ​ട്ട​ണ​ത്തി​ൽ ഈ ​വ​ർ​ഷ​മാ​ദ്യം ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത് 230 മ​നു​ഷ്യാ​സ്ഥി​കൂ​ട​ങ്ങ​ൾ. എ​ന്നാ​ൽ ഇ​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്നോ എ​ങ്ങ​നെ​യാ​ണു മ​രി​ച്ചതെ​ന്നോ വ്യ​ക്ത​മ​ല്ല. എ​ൽ​ടി​ടി​ഇ​യും ല​ങ്ക​ൻ​സേ​ന​യു​മാ​യി രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന യു​ദ്ധ​മേ​ഖ​ല​യി​ലാ​ണി​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ മ​ന്നാ​റി​ലെ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ​ഹ​ക​ര​ണ ‌ഡി​പ്പോ​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​നു കു​ഴി​യെ​ടു​ക്കു​മ്പോ​ളാ​ണ് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. സെ​റാ​മി​ക്, ലോ​ഹം, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

1983 മു​ത​ൽ 2009 വ​രെ മാ​ന്നാ​ർ എ​ൽ​ടി​ടി​ഇ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​യു​ദ്ധ​കാ​ല​ത്ത് ഇ​വി​ടെ നി​ന്നു നി​ര​വ​ധി പേ​രെ​യാ​ണു കാ​ണാ​താ​യ​ത്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മ​ഹി​ന്ദ രാ​ജ​പ ക്സെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ന്യം യു​ദ്ധ​ത്തി​ന്‍റെ അ​ന്ത്യ​നാ​ളു​ക​ളി​ൽ 40,000 ത​മി​ഴ് വം​ശ​ജ​രെ കൊ​ന്നൊ​ടു​ക്കി​യ​താ​യാ​ണു മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം.

Related posts