ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് രംഗങ്ങൾ റിലീസിനു മുൻപേ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ അടങ്ങിയ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
മുൻപ് ചെറിയ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിന്നു എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് സിനിമയുടെ ക്ലൈമാക്സ് അടങ്ങിയ രംഗങ്ങളാണെന്നാണ് അണിയറക്കാർ പറയുന്നത്.
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിതരണക്കാർക്കായി ഒരു ഷോ നടത്തിയിരുന്നു. ഇവിടെനിന്നാകാം ചിത്രത്തിലെ രംഗങ്ങൾ ചോർന്നതെന്നാണ് സൂചന.
വിതരണക്കമ്പനിയിലെ ജീവനക്കാരനെതിരേ നിര്‍മാണ കമ്പനിയായ എക്സ്ബി ഫിലിം ക്രിയേറ്റീവ് പോലീസില്‍ പരാതി നൽകി. സംഭവത്തിൽ അടിയന്തര ഇടപെടൽ തേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജിയും നൽകിയിട്ടുണ്ട്.
സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർഥിച്ചു. ഒന്നരവർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്.
സീനുകൾ ചോർത്തിയത് വിതരണ കന്പനിയിലെ ജീവനക്കാരനാണെന്ന് നിർമാണ കമ്പനി ആരോപിച്ചു. ജീവനക്കാരന് എതിരേ പരാതി നൽകുകയും ചെയ്തു.
മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് നിർമാണ കമ്പനിയുടെ ആരോപണം.
പത്ത് മാസത്തെ ഇവേളയ്ക്കു ശേഷമാണ് കേരളത്തിൽ തിയറ്ററുകൾ തുറക്കുന്പോൾ ആദ്യമായി പ്രദർശനത്തിനെത്തുന്ന ചിത്രമാണ് മാസ്റ്റർ.
മലയാളിയായ മാളവിക മോഹനാണ് മാസ്റ്ററിൽ വിജയ്യുടെ നായികയായി എത്തുന്നത്. തമിഴ്നടൻ വിജയ് സേതുപതിയാണ് മാസ്റ്ററിൽ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.