മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ത​ട്ടി​പ്പ്:  ഒ​രു കേ​സി​ൽ കൂ​ടി അ​റ​സ്റ്റ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 141 പരാതികൾ


കാ​ക്ക​നാ​ട്: മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പ് ഉ​ട​മ​ക​ളാ​യ കാ​ക്ക​നാ​ട് മൂ​ലേ​പ്പാ​ടം റോ​ഡി​ൽ സ്ലീ​ബാ​വീ​ട്ടി​ൽ എ​ബി​ൻ വ​ർ​ഗീ​സ് (40), ഭാ​ര്യ ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രെ ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സും അ​റ​സ്റ്റു​ചെ​യ്തു.

കോ​ല​ഞ്ചേ​രി​യി​ലെ ഡോ​ക്ട​റു​ടെ ഒ​രു കോ​ടി​രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. 5.1 കോ​ടി രൂ​പ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​താ​യി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ജ​യി​ലി​ലെ​ത്തി​യാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ എ​ബി​ൻ വ​ർ​ഗീ​സി​നെ മാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.19 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

തൃ​ക്കാ​ക്ക​ര​യി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ഏ​ഴ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 141 പ​രാ​തി​ക​ളി​ൽ പ​തി​നൊ​ന്ന് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ൾ 135 കോ​ടി കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment