മാതാഹരിയെ കൈകളിലെടുത്തു സെർജന്റ് മേജർ നടന്നു. അവളെയുമായി ആ ചെളിയിലൂടെ അല്പംകൂടി മുന്നോട്ടു നീങ്ങി. അവിടെ നടുഭാഗത്തായി നേരത്തെതന്നെ ഒരു മരത്തൂണ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ചോരയുടെ മണമുള്ള മണ്ണ്… അവിടെയാണ് അവൾക്കുള്ള വിധി നടപ്പാകേണ്ടത്. മരത്തൂണിന് അടുത്തെത്താൻ ഏതാനും വാര കൂടി ശേഷിക്കെ ആ പട്ടാള ഓഫീസർ അവളെ താഴെ നിർത്തി. ഒരു നിമിഷത്തിനു ശേഷം അവൾ തനിയെ ആ മരത്തൂണിന് അടുത്തേക്കു ചുവടുവച്ചു. അതിനു മുന്നിലെത്തിയ ശേഷം അവർ സൈനികർക്ക് അഭിമുഖമായി തിരിഞ്ഞു. അപ്പോൾ മേൽനോട്ടത്തിനായി എത്തിയിരുന്ന സൈനികക്കോടതി ഉദ്യോഗസ്ഥ സംഘത്തിലെ ചീഫ് ക്ലാർക്ക് മുന്നോട്ടു കയറിവന്നു. തന്റെ കൈയിലുണ്ടായിരുന്ന ചുരുൾ നിവർത്തി. കോടതിയുടെ ശിക്ഷാവിധിയുടെ ഭാഗം ഉറക്കെ വായിച്ചു തുടങ്ങി: ഫ്രാൻസിലെ ജനങ്ങളുടെ പേരിൽ, മൂന്നാം യുദ്ധകൗണ്സിലിന്റെ ഉത്തരവ് പ്രകാരം- മാർഗരറ്റ് ഗെർട്രൂഡ് സലി(മാതാഹരി)നെ ചാരവൃത്തിയുടെ പേരിൽ കോടതി ഏകകണ്ഠമായി വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നു.. ഒരു ഗർജനം … Continue reading ചാരക്കണ്ണുള്ള തീക്കനൽ; തന്നേക്കാൾ 21 വയസ് കൂടുതലുള്ള ക്യാപ്റ്റനുമൊപ്പമുള്ള അവളുടെ ജീവിതം ശരിക്കും ഒരു നരകം; 1902ൽ മാതാഹരി നെതർലൻഡ്സിൽ തിരിച്ചെത്തിയപ്പോൾ സംഭവിച്ചത്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed