ചാരക്കണ്ണുള്ള തീക്കനൽ; എല്ലാവരും കൈവിട്ട വിഐപി സുന്ദരി
മാതാഹരിയുമായി വാഹനം മുന്നോട്ടുകുതിച്ചു. അടർന്നു വീഴുന്ന മഞ്ഞുകണങ്ങൾ ആ വാഹനത്തെ പൊതിയുന്നുണ്ടെങ്കിലും അതിന്റെ അകം തീച്ചൂള പോലെ എരിയുകയാണെന്നു തോന്നി. വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരെയുമായി ഇതിനു മുന്പും പലവട്ടം വാഹനങ്ങൾ ഇങ്ങനെ ചീറിപ്പാഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളം വാർത്തകളിലിടം നേടിയ യാത്ര അടുത്ത കാലത്തൊന്നും ഉണ്ടായിരുന്നില്ല. വാർത്തകളിലൂടെ മാധ്യമങ്ങളിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന വിഐപി സുന്ദരിയാണ് ആ വാഹനത്തിൽ. ഇന്നലെ വരെ അവൾ പല വന്പന്മാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊക്കെ പ്രിയപ്പെട്ടവളായിരുന്നു! പക്ഷേ, നിർണായക നിമിഷത്തിൽ എല്ലാവരും കൈവിട്ടുകഴിഞ്ഞു, ഇപ്പോൾ അവൾ രാജ്യദ്രോഹിയാണ്. പലരെയും തന്റെ ആകാരഭംഗിയിൽ ഭ്രമിപ്പിച്ചു വലയിൽ വീഴ്ത്തി രാജ്യത്തിന്റെ അതീവ രഹസ്യങ്ങൾ ചോർത്തിയെടുത്തു ശത്രുവിനു കൊടുത്ത ചാരവനിത. വൈകാതെ ലക്ഷ്യസ്ഥാനമായ മൈതാനത്തേക്കു വാഹനം ഇരന്പിക്കയറി. ആ മൈതാനത്തിന്റെ നടുഭാഗത്തുള്ള ചെളിയും പൊടിയും നിറഞ്ഞ ഭാഗത്ത് ഒരു സംഘം സൈനികർ ഈ വാഹനവും എത്തുന്നതും കാത്തു നിന്നിരുന്നു. വാഹനത്തിന്റെ വാതിൽ തുറന്നതും … Continue reading ചാരക്കണ്ണുള്ള തീക്കനൽ; എല്ലാവരും കൈവിട്ട വിഐപി സുന്ദരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed