1903ൽ ഒരു ഫ്രഞ്ചു നയതന്ത്രജ്ഞന്റെ കണ്ണിൽ മാതാഹരി വന്നുപെട്ടു. അവളുടെ വശ്യമായ സൗന്ദര്യത്തിൽ മതിമയങ്ങിയ അയാൾ പാരീസിലേക്കു മടങ്ങിയപ്പോൾ മാതാഹരിയും ഒപ്പംകൂടി. പാരീസിലെത്തിയതോടെ തന്റെ സൗന്ദര്യം മാർക്കറ്റ് ചെയ്യാൻ പറ്റിയ അന്തരീക്ഷമാണ് അവിടെയെന്ന് അവൾ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ഫ്ളാറ്റിൽ താമസമുറപ്പിച്ചു. സൗന്ദര്യധാമത്തെ തേടി ആളുകൾ എത്തിത്തുടങ്ങി. സൗന്ദര്യം വിറ്റു പണമുണ്ടാക്കാനുറച്ച് അവൾ നൈറ്റ് പാർട്ടികളും നൃത്തസന്ധ്യകളും ആരംഭിച്ചു. വൈകാതെ സമൂഹത്തിലെ ഉന്നതരിൽ പലരും അവളുടെ സൗഹൃദം തേടിയെത്തി. അസാമാന്യമായി നൃത്തം ചെയ്യാൻ മാതാഹരിക്കു കഴിവുണ്ടായിരുന്നു. വശ്യമായ നൃത്തത്തിനൊപ്പം തന്റെ ആകാര സൗന്ദര്യംകൂടി ചേർത്തുവച്ചപ്പോൾ പലരുടെയും ഉറക്കംകെടുത്ത റാണിയായി മാതാഹരി മാറുകയായിരുന്നു. നൃത്തത്തിൽ പല പരീക്ഷണങ്ങളും നടത്തി. അവളെ കേന്ദ്രീകരിച്ചു സുന്ദരിമാരുടെ ഒരു നൃത്തസംഘംതന്നെ പിറവിയെടുത്തു. ആളും ആരവവും ചുറ്റും കൂടിക്കൂടി വന്നതോടെ 1905ൽ അവൾ മാതാഹരി എന്നു സ്വയം വിശേഷിപ്പിക്കാൻ തുടങ്ങി. അരുണോദയത്തിന്റെ കണ്ണ് എന്നതായിരുന്നു … Continue reading ചാരക്കണ്ണുള്ള തീക്കനല്‍! വശ്യമായ നൃത്തത്തിനൊപ്പം തന്റെ ആകാര സൗന്ദര്യംകൂടി ചേർത്തുവച്ചപ്പോൾ പലരുടെയും ഉറക്കംകെടുത്ത റാണിയായി മാതാഹരി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed