1910ൽ കിപ്പർട്ട് ഒരുക്കിയ സ്വർണക്കൂട് ഉപേക്ഷിച്ച് അവൾ വീണ്ടും പാരീസിലേക്കു മടങ്ങി. പാരീസിലെ തന്റെ കാമുകന്മാരും അവർക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുമായിരുന്നു മാതാഹരിയുടെ മനസു മുഴുവൻ. എന്നാൽ, ഏറെ പ്രതീക്ഷകളോടെ പാരിസിലെത്തിയ മാതാഹരിയെ കാത്തിരുന്നതു നിരാശയായിരുന്നു. കാലം മുന്നോട്ടുപോയതോടെ മാതാഹരിയെയും അവളുടെ മാദകത്വം തുളുന്പുന്ന സൗന്ദര്യത്തെയും ആളുകൾ പഴയതുപോലെ ഗൗനിക്കാതായി. എങ്കിലും പിന്നോട്ടു പോകാൻ അവൾ ഒരുക്കമായിരുന്നില്ല. പാരിസ് പോലൊരു മഹാനഗരത്തിൽ പിടിച്ചു നിൽക്കാൻ പണം തന്നെ വേണമെന്ന് അവൾക്കു നിശ്ചയമുണ്ടായിരുന്നു. അതിനായി അവൾ ധനികനായ ഒരു ബാങ്കറുടെ ഭാര്യയാകാൻ തീരുമാനിച്ചു. അയാളുടെ സർവ സന്പാദ്യവും തന്റെ സുഖലോലുപ ജീവിതത്തിനായി മാതാഹരി വിനിയോഗിച്ചു. രണ്ടു വർഷം നീണ്ട ദാന്പത്യത്തിനൊടുവിൽ, വസ്ത്രം മാറുന്ന ലാഘവത്തോടെ അയാളെ ഉപേക്ഷിച്ച്, അവൾ തന്റെ പഴയ തൊഴിലിലേക്കു മടങ്ങി. ശരവേഗത്തിൽ മുന്നോട്ടു കുതിക്കുന്ന പ്രായത്തെ സൗന്ദര്യംകൊണ്ടു പിടിച്ചുകെട്ടാൻ മാതാഹരി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, കാലം മുന്നോട്ടു … Continue reading ചാരക്കണ്ണുള്ള തീക്കനൽ; സുഖസൗകര്യങ്ങളിൽ മുങ്ങി നിൽക്കുമ്പോഴും അവൾക്കുള്ളിലെ നിത്യഹരിത കാമുകിയുടെ മനസ് തന്റെ കാമുകന്മാരിലേക്ക് ഓടിയെത്താൻ വെമ്പി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed