പ്രണയത്തിനു കണ്ണും പ്രായവുമില്ല എന്നു പറയുന്നതു മാതാഹരിയുടെ കാര്യത്തിലും ശരിയായിരുന്നു. സമൂഹത്തിലെ ഉന്നതരെയും ഉയർന്ന ഉദ്യോഗസ്ഥരെയുമെല്ലാം തന്റെ സർപ്പസൗന്ദര്യത്തിന്റെ മാദക നിഴലിൽ ചുറ്റിച്ച മാതാഹരിയുടെ ഉറക്കം കെടുത്തിയത് ഒരു ഇരുപത്തിയൊന്നുകാരനായിരുന്നു- റഷ്യൻ സേനാംഗമായ ക്യാപ്റ്റൻ വ്ളാദിമിർ മസ്ലോഫ്. മസ്ലോഫിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. പ്രായമോ ദേശമോ മാതാഹരിയുടെ ഭൂതകാലമോ ഒന്നും മസ്ലോഫിന്റെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത കുറച്ചില്ല. അവർ ഇരുവരും അടുത്തു. രണ്ടു ശരീരങ്ങൾ തമ്മിലുള്ള അടുപ്പം എന്ന നിർവചനത്തിനപ്പുറത്തേക്കു നീളുന്നതാണ് പ്രണയം എന്നു മാതാപരി അനുഭവിച്ചറിഞ്ഞതു മസ്ലോഫിൽ നിന്നായിരിക്കാം. പ്രണയത്തിനിടയിലെ യുദ്ധം യുദ്ധകാലത്തു റഷ്യയുമായി സഖ്യം പ്രഖ്യാപിച്ചുനിന്നു പോരാടാൻ ഫ്രാൻസിൽനിന്ന് ഒരു ബറ്റാലിയനെ അയച്ചിരുന്നു. ക്യാപ്റ്റൻ മസ്ലോഫും ഈ സംഘത്തിലെ അംഗമായിരുന്നു. പ്രണയത്തിലായി അധികം വൈകാതെ തന്റെ പ്രിയതമനോടു താത്കാലികമായി വിട പറയേണ്ടി വന്നതു പോലും മാതാഹരിയിലെ പ്രണയിനിക്കു സഹിക്കാനായില്ല. ഏറെ ക്ലേശിച്ചാണ് മസ്ലോഫ് മാതാഹരിയോടു യാത്ര … Continue reading ചാരക്കണ്ണുള്ള തീക്കനല്‍! ഇരുപതുകാരനോടു പ്രണയം; പ്രണയത്തിനു കണ്ണും പ്രായവുമില്ല എന്നു പറയുന്നതു മാതാഹരിയുടെ കാര്യത്തിലും ശരിയായിരുന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed