രഹസ്യങ്ങൾ ചോർത്താൻ നിനക്കു വളരെ എളുപ്പം കഴിയും… ആത്മധൈര്യം കുത്തിവച്ചുകൊണ്ട് അയാളുടെ വാക്കുകൾ അവളുടെ ഉള്ളിലേക്കു തുളച്ചുകയറി. ഉടൻ ഒരു തീരുമാനത്തിലേക്ക് എത്തണമെന്നില്ലെന്നും നന്നായി ആലോചിച്ചു മറുപടി പറഞ്ഞാൽ മതിയെന്നും പറഞ്ഞു ലാഡോ മടങ്ങി. “തന്റെ ജീവിതത്തിൽ ഇന്നോളം നടന്നതെല്ലാം സ്വന്തം തീരുമാനപ്രകാരം മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ സംഭവിക്കുന്നതോ? മറ്റാരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ ആവശ്യപ്പെടുന്നു. മറ്റാർക്കോ വേണ്ടി ഇന്നുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരുന്നു. പക്ഷേ, മസ്ലോഫിന്റെ ആരോഗ്യവും ചികിത്സയുമാണ് ഇപ്പോൾ പ്രധാനം”. ഒരായിരം ചോദ്യങ്ങൾ ഉൽക്ക പോലെ അവളുടെ നെഞ്ചിൽ പതിച്ചു. ജീവിതത്തിനും പ്രണയത്തിനും യുദ്ധത്തിനുമിടയിൽ ഇനിയെന്തെന്നറിയാതെ മാതാഹരി ആദ്യമായി പകച്ചുനിന്നു. അന്നു മുഴുവൻ മാതാഹരിയുടെ കാതുകളിൽ മുഴങ്ങിയതു ലാഡോയുടെ വാക്കുകളാണ്. ഉള്ളിൽ മസ്ലോഫിനോടുള്ള അടങ്ങാത്ത പ്രണയവുമായി ജീവിച്ച അവൾക്കു ലാഡോയുടെ വാക്കുകളെ തള്ളാനായില്ല. ആ രാത്രി തന്റെ കിടപ്പുമുറിയിലെ കണ്ണാടിക്കു മുന്നിൽ മാതാഹരി ഏറെനേരം അവളെത്തന്നെ … Continue reading ചാരക്കണ്ണുള്ള തീക്കനല്‍! ഒടുവിൽ അവൾ വഴങ്ങി… ജീവിതത്തിൽ ഇന്നോളം നടന്നതെല്ലാം സ്വന്തം തീരുമാനപ്രകാരം മാത്രമായിരുന്നു, എന്നാൽ, ഇപ്പോൾ സംഭവിക്കുന്നതോ..?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed